• admin

  • February 1 , 2022

കോട്ടയം : ഇന്നലെ മൂർഖനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ പാമ്പുകടിയേറ്റ വാവ സുരേഷ് മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. ആളുകളെ തിരിച്ചറിയുന്നുണ്ട്. കൈകളും കാലുകളും ഡോക്ടർ പറയുന്നതിനനുസരിച്ച് ചലിപ്പിച്ചു. എന്നാൽ പൂർണ്ണ ബോധം വീണ്ടെടുക്കാൻ ഒരു ദിവസം കൂടി വേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇപ്പോഴും വെൻ്റിലേറ്ററിൽ കിടത്തിയാണ് ചികിത്സ. ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ചികിത്സ നൽകുന്നത്. വാവ സുരേഷ് അതിവേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥനയിലാണ് മലയാളി ലോകം -