സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ വാർഷികം ആഘോഷിച്ചു

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ വാർഷികം ആഘോഷിച്ചു

മാനന്തവാടി : മാനന്തവാടി സെന്റ് വിൻസെന്റ് ഡി പോൾസൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിലിന്റെ 48 – മത് വാർഷികം ആഘോഷിച്ചു.ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷിക ആഘോഷങ്ങൾ മാനന്തവാടി രൂപത സഹായ മെത്രാൻ മാർ.അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി 500 – ഓളം പ്രതിനിധികൾ വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു.രൂപത പ്രസിഡന്റ് ഷൈജൻ തടങ്ങഴിയിൽ അധ്യക്ഷത വഹിച്ചു.രൂപത സെക്രട്ടറി ജോസ് ചാത്തമല റിപ്പോർട്ട്,രൂപത ട്രഷറർ വിൻസെന്റ് റാത്തപ്പള്ളി കണക്ക് എന്നിവ അവതരിപ്പിച്ചു.സെൻട്രൽ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ് ഫാദർ ജോജോ കുടക്കച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി.സംഘടനയുടെ വാർഷിക പതിപ്പ് – നല്ല സമരായൻ – 2026 പ്രകാശനം നടത്തി.രൂപതയുടെ പ്രഥമ സി.സി.പി.യു.ജോൺ പാലക്കൽ പുത്തൻപുര,ഹണി മരിയ ഷാജി (വനിതാ പ്രതിനിധി),ബിജു കിഴക്കേമാളിയേക്കൽ,വത്സമ്മ പീറ്റർ എളയച്ചാനി (ജോയിന്റ് സെക്രട്ടറി),ജയ്സൺ വടക്കേ കുടിയിൽ (യൂത്ത് കോഡിനേറ്റർ),അജി വിരിപ്പാമറ്റം,ഷാജി പൂവത്താണി,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്നു നടന്ന – വിൻസെൻഷ്യൻ ജീവിതം – ഒരു ദൈവവിളി എന്ന വിഷയത്തിൽ ഡോ.അലക്സ് ജോർജ് കാവുകാട്ട് (കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ.പാല) ക്ലാസ് നയിച്ചു.സമാപന പ്രാർത്ഥനകൾക്ക് വിൻസെന്റ് കുന്നപ്പള്ളി നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *