• admin

  • February 19 , 2020

തിരുവനന്തപുരം : സിപിഐയുടെ പോഷക സംഘടന കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധനവകുപ്പ് റവന്യു വകുപ്പിനെ ഞെരുക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളം ലഭിക്കില്ല. വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി ജനസൗഹൃദമാക്കുക, വില്ലേജ് ഓഫീസര്‍ പദവി ഉയര്‍ത്തി സര്‍ക്കാര്‍ നിശ്ചയിത്ത ശമ്പളം അനുവദിക്കുക, ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ 50ശതമാനം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ധനവകുപ്പിന് എതിരെ നടത്തുന്ന പണിമുടക്കിന് ഒരുമാസം മുന്നേ നോട്ടീസ് നല്‍കിയിരുന്നു.