• admin

  • February 4 , 2020

ചേളന്നൂർ : സാംസ്കാരിക മുന്നേറ്റത്തിന്റെ ഊടും പാവും നെയ്യുന്ന സാംസ്കാരിക കേന്ദ്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചീക്കിലോട് എയുപി സ്കൂൾ ശതപൂർണിമ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടക്കാലത്ത് വിദ്യാഭ്യാസമേഖല നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന കച്ചവട സ്രോതസ്സ് മാത്രമായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥയെല്ലാം മാറി നാടിന്റെ പൊതുസ്വത്തായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും അധ്യാപക അധ്യാപകേതര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും പുതിയ മാനേജ്മെന്റിന്റെ സാന്നിധ്യത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഒ. പി ശോഭന അധ്യക്ഷത വഹിച്ചു.