വയനാട് : വയനാട് : സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ ദ്വിദിന റെസിഡന്‍ഷ്യല്‍ പരിശീലനം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പഠിതാക്കളുടെ മനശാസ്ത്രപരമായ സവിശേഷതകള്‍, ഇന്‍സ്ട്രക്ടര്‍മാരുടെ ചുമതലകള്‍, പഠന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, മൂല്യ നിര്‍ണ്ണയം എന്ത് എങ്ങനെ, ഭാഷാപഠനം, പരിസ്ഥിതി, ഗണിതം എന്നീവിഷയങ്ങളില്‍ റിസോഴ്സ് പേഴ്സണ്‍മാരായ കെ.കെ.സന്തോഷ്കുമാര്‍, പി.പ്രദീപ്കുമാര്‍, പി.എന്‍.ബാബു, ടി.വി.ശ്രീജന്, എ.സി.ഉണ്ണികൃഷ്ണന്, അരവിന്ദാക്ഷന് മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ ജില്ലയിലെ 2200 ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ബ്ലോക്ക്, മുനിസിപ്പല്‍, പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി