കല്‍പ്പറ്റ : കല്‍പ്പറ്റ: 50-മത് സംസ്ഥാന ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ് സംസ്ഥാന, ജില്ലാ ഖോ-ഖോ അസോസിയേഷന്റെ നേതൃത്വത്തില്‍ ചുളളിയോട് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സജ്ജമാക്കിയ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഈ മാസം 15, 16 തീയതികളിലായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സംസ്ഥാന ജൂനിയര്‍ ഖോ - ഖോ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ മുഖ്യാതിഥിയാകും. 14 ജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ സുഗമമായ നടത്തിപ്പിന് നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ചെയര്‍മാനായും ഗാന്ധി സ്മാരക ക്ലബ് പ്രസിഡന്റ് ടി സി വര്‍ഗീസ് വര്‍ക്കിംഗ് ചെയര്‍മാനായും, കെ പി വിജയി ടീച്ചര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ചു. 16 ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും, സമ്മാനദാനവും എം വി ശ്രേയാംസ് കുമാര്‍ എം പി നിര്‍വഹിക്കും. ഫെബ്രുവരിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, സംസ്ഥാന ഖോ-ഖോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ പി വിജയി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, വൈസ് പ്രസിഡന്റ് സലീം കടവന്‍, ജില്ലാ ഖോ-ഖോ അസോസിയേഷന്‍ സെക്രട്ടറി വിനീഷ്, ചുളളിയോട് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ ബി മദന്‍ലാല്‍, സെക്രട്ടറി കെ സി ഗംഗാധരന്‍, എല്‍ എ സോളമന്‍, എ എസ് ജോയി എന്നിവര്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി