• Lisha Mary

  • April 7 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ കാസര്‍കോട് സ്വദേശികളാണ്. മൂന്ന് പേര്‍ കണ്ണൂരില്‍ നിന്നുളളതാണ്. കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.