• Lisha Mary

  • April 3 , 2020

: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ മൂന്ന് പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ 295പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 206 വിദേശത്തുനിന്നെത്തിയവരാണ്. ഏഴ് പേര്‍ വിദേശികളാണ്. 14 പേര്‍ക്ക് രോഗം ഭേദമായി. 1,69997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,69291 പേര്‍ വീടുകളിലാണ്. 706പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും 8126 പേരുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.