• admin

  • June 28 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ എല്ലാ ഭാഗത്തും വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍ എത്തിയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സാധാരണ ജൂലായ് എട്ടിനാണ് ഇത് സംഭവിക്കാറുള്ളത്. എങ്കിലും ഇതില്‍ നിന്ന് 12 ദിവസം മുമ്ബാണ് ഇത്തവണ മണ്‍സൂണ്‍ ഇന്ത്യയുടെ എല്ലാഭാഗത്തും എത്തിയത് എന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.