• admin

  • June 25 , 2020

തിരുവനന്തപുരം :

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്‌ - 24 , ആലപ്പുഴ - 18 , പത്തനംതിട്ട - 13 , കൊല്ലം - 13 , തൃശൂര്‍ - 10 , എറണാകുളം - 10 , കണ്ണൂര്‍ - 9 , കോഴിക്കോട് - 7 , മലപ്പുറം - 6 , കാസര്‍ഗോഡ്‌ - 4 , ഇടുക്കി - 3 , കോട്ടയം - 2 , തിരുവനന്തപുരം - 2 , വയനാട് - 2 രോഗം സ്ഥിരീകരിച്ചത്.

53 പേര്‍ ഇന്ന് രോ​ഗമുക്തരായി. പുതിയ രോഗബാധിതരില്‍ 84 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ആറ് പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം പകര്‍ന്നു. 1761 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 159,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2349 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 344 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.