• admin

  • June 29 , 2020

തിരുവനന്തപുരം : ശിവഗിരി ടൂറിസം സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പുനസ്ഥാപിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശിവഗിരി പ്രോജക്‌ട് വീണ്ടും നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചുവെന്നും കടകംപള്ളി പറഞ്ഞു. വാര്‍ത്ത സന്തോഷകരമാണ്. കേന്ദ്ര ടൂറിസം മന്ത്രിക്ക് അഭിനന്ദനം അറിയിക്കുന്നു. പദ്ധതി നടപ്പിലാക്കുന്നത് ടൂറിസം ഡിപ്പാര്‍ട്ട്മെന്‍്റിലൂടെയാണ്. വിഷയത്തില്‍ ബിജെപി ഇടപെട്ടതില്‍ അസ്വഭാവികമായി ഒന്നും തന്നെയില്ല. അവര്‍ ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.