തിരുവനന്തപുരം : ബാല്യകാലത്ത് വീട്ടുവേലക്കാരിയായി ജോലി ചെയ്ത് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് വാങ്ങിയ 14 സെന്റ് വസ്തു 'ശാന്തിഗ്രാം' എന്ന സന്നദ്ധ സംഘടനയ്ക്ക് സൗജന്യമായി നൽകി ശാന്തിഗ്രാമിന്റെയും പ്രവർത്തകരുടേയും അമ്മയായി മാറിയ മൂലക്കര ഭാരതീമന്ദിരത്തിൽ ബി. പത്മാവതി (90) ഇന്ന് (05.09.2022) വെളുപ്പിന് 1.20 ന് നിര്യാതയായി. ശാന്തിഗ്രാമിന്റെ തുടക്കം മുതൽ തന്നെ അതിഥികളായി എത്തുന്നവർക്ക് വിറക് അടുപ്പിൽ മൺപാത്രത്തിൽ ഭക്ഷണം വേവിച്ച് നൽകിയും വിദ്യാർത്ഥികളോട് പഴയകാല ജീവിതാനുഭവങ്ങളും കഥകളും പറയുന്നതിൽ ആനന്ദിച്ചും രോഗിയായ സഹോദരിയെ ശുശ്രൂഷിച്ചും ജീവിക്കുകയായിരുന്നു പരേത. സ്നേഹം, കരുണ, നിസ്വാർത്ഥത, കരുതൽ, കഠിനാധ്വാനം തുടങ്ങിയ മൂല്യങ്ങൾക്കധിഷ്ഠിതമായി ലളിത ജീവിതം നയിച്ച് മാതൃകയായ ഈ അമ്മയെ പ്രാദേശികമായി പല സമ്മേളനങ്ങളിലും ആദരിക്കപ്പെട്ടിട്ടുണ്ട്. ഹൃദയ സംബന്ധമായ അസ്വസ്ഥതകൾ കാരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു. ഭൗതികശരീരം ഇന്ന് രാവിലെ 8 മുതൽ ശാന്തിഗ്രാമിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം 11.09.2022 ഞായറാഴ്ച രാവിലെ 8 മണിക്ക്.സമഗ്ര ചികിത്സാ വിദഗ്ധയായ ബി. ശിവാംബിക, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ എന്നിവർ സഹോദരീ മക്കളാണ്. പരേതയായ ബി. സരസമ്മ , ബി. രഘുപതി, ജി. ശിവശങ്കരൻ, ജി. രവീന്ദ്രപണിക്കർ എന്നിവർക്കു പുറമേ, ബി. കമലമ്മ, ബി. സുമാംഗി എന്നിവർ സഹോദരിമാരാണ്. ബാല്യകാലത്ത് വീട്ടുവേലക്കാരിയായി ജോലി ചെയ്ത് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് വാങ്ങിയ 14 സെന്റ് വസ്തു 'ശാന്തിഗ്രാംക്ഷ' എന്ന സന്നദ്ധ സംഘടനയ്ക്ക് സൗജന്യമായി നൽകി ശാന്തിഗ്രാമിന്റെയും പ്രവർത്തകരുടേയും അമ്മയായി മാറിയ മൂലക്കര ഭാരതീമന്ദിരത്തിൽ ബി. പത്മാവതി (90) ഇന്ന് (05.09.2022) വെളുപ്പിന് 1.20 ന് നിര്യാതയായി. ശാന്തിഗ്രാമിന്റെ തുടക്കം മുതൽ തന്നെ അതിഥികളായി എത്തുന്നവർക്ക് വിറക് അടുപ്പിൽ മൺപാത്രത്തിൽ ഭക്ഷണം വേവിച്ച് നൽകിയും വിദ്യാർത്ഥികളോട് പഴയകാല ജീവിതാനുഭവങ്ങളും കഥകളും പറയുന്നതിൽ ആനന്ദിച്ചും രോഗിയായ സഹോദരിയെ ശുശ്രൂഷിച്ചും ജീവിക്കുകയായിരുന്നു പരേത. സ്നേഹം, കരുണ, നിസ്വാർത്ഥത, കരുതൽ, കഠിനാധ്വാനം തുടങ്ങിയ മൂല്യങ്ങൾക്കധിഷ്ഠിതമായി ലളിത ജീവിതം നയിച്ച് മാതൃകയായ ഈ അമ്മയെ പ്രാദേശികമായി പല സമ്മേളനങ്ങളിലും ആദരിക്കപ്പെട്ടിട്ടുണ്ട്. ഹൃദയ സംബന്ധമായ അസ്വസ്ഥതകൾ കാരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു. ഭൗതികശരീരം ഇന്ന് രാവിലെ 8 മുതൽ ശാന്തിഗ്രാമിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം 11.09.2022 ഞായറാഴ്ച രാവിലെ 8 മണിക്ക്.സമഗ്ര ചികിത്സാ വിദഗ്ധയായ ബി. ശിവാംബിക, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ എന്നിവർ സഹോദരീ മക്കളാണ്. പരേതയായ ബി. സരസമ്മ , ബി. രഘുപതി, ജി. ശിവശങ്കരൻ, ജി. രവീന്ദ്രപണിക്കർ എന്നിവർക്കു പുറമേ, ബി. കമലമ്മ, ബി. സുമാംഗി എന്നിവർ സഹോദരിമാരാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി