• admin

  • April 7 , 2021

ചെന്നൈ : തമിഴ്‌ നടന്‍ ശരത്‌കുമാറിനും നടി രാധികയ്‌ക്കും ഒരു വര്‍ഷം തടവുശിക്ഷ. ചെക്ക് മടങ്ങിയ കേസിലാണ് ഇരുവര്‍ക്കും പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് ശരത് കുമാര്‍. ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി കമലിന്റെ മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്. റേഡിയന്‍സ് മീഡിയ എന്ന കമ്ബനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്‌ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്ബനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അമ്ബത് ലക്ഷം രൂപ വായ്‌പ വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്.