• admin

  • February 16 , 2020

തിരുവനന്തപുരം : കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായതില്‍ അസ്വാഭാവികതയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ട കാണാതാകുന്നതു പുതുമയല്ല, രേഖപ്പെടുത്തിയതിലെ വീഴ്ചയാകാം. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും ഇങ്ങനെ സംഭവിച്ചിരിക്കാം. നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നെന്നു സിഎജി അന്വേഷിക്കണം. അക്കൗണ്ടന്റ് ജനറല്‍ ഡിജിപിയുടെ പേരെടുത്തു പറഞ്ഞത് അസാധാരണ നടപടിയാണ്. ഡിജിപിയെ നിയമിച്ചതു സിപിഎം അല്ല. സര്‍ക്കാരിനു വിശ്വാസമുള്ളിടത്തോളം ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റ തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.