ന്യൂഡൽഹി :
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഇന്നുമുതല്‍ തിരിച്ചുകൊണ്ടുവരും. വുഹാനിലേക്കു വിമാനം അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. അറുന്നൂറോളം പേരാണു തിരിച്ചുവരാന്‍ താല്പര്യം അറിയിച്ച് ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ വിമാനം വുഹാനിലേക്ക് പോകും. ഇതിനായി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ബോയിംഗ് 747 എത്തിച്ചു. 16 ജീവനക്കാരുമായിട്ടാണ് വിമാനം വുഹാനിലേക്ക് പോകുന്നത്. രണ്ട് ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ സംഘവും വിമാനത്തിലുണ്ടാകും. വൈകുന്നേരത്തോടെ വിമാനം വുഹാനിലെത്തുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കൊരുങ്ങാന്‍ വിദ്യാര്ഥികളടക്കമുളളവര്ക്ക് എംബസി നിര്‍ദേശം നല്കി. മടക്കയാത്രയ്ക്കുളള താല്പര്യപത്രവും മറ്റു രേഖകളും വിദേശകാര്യവകുപ്പ് തയാറാക്കി കഴിഞ്ഞു. വുഹാന്‍ പുറമെ ഹുബെ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലുളള ഇന്ത്യക്കാര്‍ക്കായി മറ്റൊരുവിമാനം കൂടി അയക്കുന്നുണ്ട്.
മടക്കിക്കൊണ്ടുവരുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം മാത്രമെ പുറത്തുവിടുകയുളളുവെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മടക്കയാത്ര അടക്കമുള്ള നടപടികള്‍ സുഗമമാക്കാന്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി മൂന്നുഹോട്ട് ലൈനുകള്‍ സജ്ജമാക്കി. അതേസമയം ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന വിമാന ജോലിക്കാര്‍ക്കു മതിയായ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി