• admin

  • January 24 , 2020

തിരുവനന്തപുരം : വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കടുത്ത വേനല്‍ എത്തും മുമ്പ് തന്നെ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത്. ഡിസംബറിലും ജനുവരിയിലും തണുപ്പ് തീരെ കുറവായിരുന്നു. പല ജില്ലകളിലും ഈ മാസങ്ങളില്‍ താപനില 37 ഡിഗ്രി വരെയെത്തി. കുറഞ്ഞ താപനിലയാവട്ടെ ശരാശരി 22 മുതല്‍ 24 ഡിഗ്രി വരെയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് തരംഗത്തിലെ മാറ്റമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് വഴി തുറന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷ മര്‍ദം ഉയര്‍ന്ന് നില്‍ക്കുന്നു. ഈര്‍പ്പവും മേഘവും കുറവായതിനാല്‍ സൂര്യതാപം നേരിട്ട് പതിക്കുകയും, താപനില കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്ത് ഇത്തവണ വേനലും കടുത്തേക്കുമെന്നാണ് സൂചന.