• admin

  • February 3 , 2020

കോഴിക്കോട് : സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വര്‍ജന മിഷനായ വിമുക്തിയും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ലഹരിക്കെതിരെ നടത്തുന്ന ബോധവല്‍കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭവന സന്ദര്‍ശനത്തിന് തുടക്കമായി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനത്തിലൂടെ ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഭവന സന്ദര്‍ശന ബോധവല്‍കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എക്‌സൈസ് - തൊഴില്‍ വകുപ്പു മന്ത്രി ടി. പി. രാമകഷ്ണന്‍ കോഴിക്കോട് പേരാബ്രായിലെ മുതുകാടില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാകള്‍ക്കും ഒപ്പം മന്ത്രിയും ഭവന സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു. ഭവന സന്ദര്‍ശനത്തില്‍ ലഹരി വസ്തുകളുടെ ദൂഷ്യവശങ്ങളെ കുറച്ചുള്ള ലഘുലേഖകള്‍ വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്യുന്നുണ്ട്. ഒപ്പം ലഹരി വസ്തുകളുടെ ഉപയോഗം മൂലം ഉണ്ടാവുന്ന സാമൂഹ്യ-സാമ്പത്തിക-ആരോഗ്യ- കുടുംബ പ്രശ്‌നങ്ങളും വിശദീകരിക്കും. പുതുതലമുറയില്‍ ലഹരിക്കെതിരായ ബോധവല്‍കരണം വളര്‍ത്തിയെടുക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും ഭവന സന്ദര്‍ശന പരിപാടി തുടരും.