• admin

  • January 15 , 2020

കല്‍പ്പറ്റ : ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ അടിവാരത്ത് ഉദ്ഘാടനത്തിനൊരുങ്ങുന്നു. കള്‍ച്ചറല്‍ സെന്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ അടിവാരം അടിമുടി മാറും. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈംമെന്റ് സിറ്റി എന്ന മെഗാ പ്രോജക്ടാണ് അടിവാരത്ത് പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നത്. കോഴിക്കോടിന് മാത്രമല്ല വയനാട്ടിലും ഈ പദ്ധതിവഴി പ്രയോജനം ലഭിക്കും.കാലിക്കറ്റ് എന്റര്‍ടൈന്‍മെന്റ് സിറ്റിയോട് ചേര്‍ന്ന് 120 ഏക്കറില്‍ 3,000 കോടി ചിലവില്‍ കനൗലെഡ്ജ് സിറ്റിയുടെ പണിയും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. റോപ് വേ, പാര്‍ക്ക്, മ്യൂസിയം , സ്റ്റാര്‍ ഹോട്ടല്‍ എന്നിവയും ഒപ്പംതന്നെ പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്, വാട്ടര്‍ തീം പാര്‍ക്ക്, ഷോപ്പിംഗ് മാള്‍, തീയറ്റര്‍ എന്നിവയ്ക്ക് പുറമേ ഇന്ത്യയില്‍ തന്നെ ആദ്യമായി യൂറോപ്യന്‍ സ്ട്രീറ്റ് , അറേബ്യന്‍ സ്ട്രീറ്റ് തുടങ്ങിയവയെല്ലാം എന്റര്‍ടൈന്‍മെന്റ് സിറ്റിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ കോഴിക്കോട് നഗരം ഇന്ത്യയിലെ പത്താമത് വലിയ നഗരമായി മാറും. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലതും വ്യത്യസ്ഥമായതുമായ എന്റര്‍ടൈന്‍മെന്റ് സിറ്റിയായി മാറും അടിവാരത്ത് വരുന്ന ഈ പദ്ധതി.