• Lisha Mary

  • March 17 , 2020

: വിദേശ വിനോദ സഞ്ചാരികള്‍ക്ക് അവരുടെ ഭാഷയില്‍ കൊറോണ മുന്നറിയിപ്പു നല്‍കുന്ന ലഘുലേഖകളുമായി വയനാട് ജില്ലാ ഭരണകൂടം. ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ ഭാഷകളിലാണ് ലഘുലേഖകള്‍ തയ്യാറാക്കിയത്. പോണ്ടിച്ചേരി ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഇഫ്ളുവിന്റെയും സഹായത്തോടെ ടോട്ടം റിസോസ് സെന്ററാണ് ലഘുലേഖകള്‍ തയ്യാറാക്കിയത്. വയനാട്ടിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് കൊറോണ മുന്നറിയിപ്പുകള്‍ കൃത്യമായി ലഭിക്കുന്നു എന്നുറപ്പാക്കാനാണ് വിദേശ ഭാഷകളില്‍ ലഘുലേഖകള്‍ തയ്യാറാക്കിയത്. ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയ വിദേശഭാഷാ ലഘുലേഖകള്‍ക്ക് പുറമേ അടുത്ത ഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളളവ തയ്യാറാക്കും. 6 ഇന്ത്യന്‍ ഭാഷകളിലാണ് ലഘുലേഖകള്‍ തയ്യാറാക്കാന്‍ ടോട്ടം റിസോസ് സെന്റര്‍ ഒരുങ്ങുന്നത്. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാഗ്വേജസിന്റെയും പോണ്ടിച്ചേരി ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹായത്തോടെയാണ് വിദേശ ഭാഷ ലഘുലേഖകള്‍ തയ്യാറാക്കിയത്. മന്ത്രി എ.കെ.ശശീന്ദ്രന്‍ ലഘുലേഖ പ്രകാശനം ചെയ്തു. മറ്റു ജില്ലകള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗോത്രവര്‍ഗ്ഗമേഖലയിലെ ബോധവത്കരണം ലക്ഷ്യമാക്കി പണിയ ഭാഷയില്‍ വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ പ്രകാശനവും മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു