കോഴിക്കോട് : കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഞായറാഴ്ച രാവിലെ 7.40 നായിരുന്നു അന്ത്യം. ഒരാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് മകനാണ്. മലപ്പുറത്തെ മുസ്ലിം ലീഗിന്റെ കോട്ടയിൽ കോൺഗ്രസിന്റെ ശക്തനായ നേതാവെന്ന നിലയിലാണ് ആര്യാടൻ മുഹമ്മദിനെ അടയാളപ്പെടുത്തിയിരുന്നത്. ലീഗിന്റെ വിധേയനാവാതെ കോൺഗ്രസിന് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് നിലമ്പൂരിൽ നിന്ന് തെളിയിച്ച നേതാവായിരുന്നു അദ്ദേഹം. 1980-82 കാലത്ത് നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (200406) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സാമാജികനെന്ന നിലയിൽ വസ്തുതകൾ പഠിച്ച് സഭയിൽ അവതരിപ്പിക്കുന്ന പാഠവം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിയമസഭയിലെ അദ്ദേഹത്തിന്റെ അടിയന്തര പ്രമേയ അവതരണ രീതിയും ചോദ്യങ്ങളും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2012-14 കാലഘട്ടത്തിൽ ഗതാഗത മന്ത്രിയായിരുന്ന കാലത്തും പിന്നീട് വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും ഏറെ ജനകീയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കാർഷിക തൊഴിലാളി ക്ഷേമ പെൻഷൻ കേരളത്തിൽ ആദ്യമായി ഏർപ്പെടുത്താൻ മുൻകൈയെടുത്തത് അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദാണ്. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ കോൺഗ്രസിന് നഷ്ടമാകുന്നത് പുതിയ കാലഘട്ടത്തിൽ പാർട്ടിയെ നയിക്കുന്ന നേതാക്കളുടെ രാഷ്ട്രീയ ഗുരുവും പാർട്ടിയുടെ ആശയപരമായ സംഘട്ടനങ്ങളിലെ അവസാന വാക്കുമാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി