• admin

  • June 23 , 2020

കൊച്ചി : മലബാര്‍ കലാപത്തിന്റെ 100ാം വാര്‍ഷിക്കത്തോടനുബന്ധിച്ച്‌ ഒരുങ്ങുന്ന 'വാരിയംകുന്നന്‍' എന്ന ചിത്രം വിവാദമാകുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച്‌ സിനിമ നിര്‍മ്മിക്കുമെന്ന് ആഷിഖ് അബു പ്രഖ്യാപിച്ചതിനെതിരെ സംഘപരിവാര്‍ പ്രതിഷേധം രൂക്ഷമാണ്. സമാന പ്രമേയവുമായി പി.ടി കുഞ്ഞഹമ്മദും മലബാര്‍ കലാപത്തെ വിമര്‍ശിച്ച്‌ അലി അക്ബറും സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. വാരിയംകുന്നന്‍' സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്. ആഷിഖ് അബുവിനും നടന്‍ പൃഥ്വിരാജിനും പിന്തുണയുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുവെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധ നിലപാടുള്ള ആളായിരുന്നുവെന്നുമാണ് സംഘപരിവാറിന്റെ നിലപാട്.