കൽപ്പറ്റ : കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സെലക്ഷൻ ട്രയൽസ് പൂർത്തിയായി. വയനാട് ജില്ലയിലെ താരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കഴിവുള്ളവരെ കണ്ടെത്തി വിദഗ്‌ധ -ശാസ്ത്രീയ പരിശീലനം നൽകി ഈ സീസണിൽ കളത്തിറങ്ങി നേട്ടം കൊയ്യാൻ ടീം ലക്ഷ്യമിടുന്നു. അതിനായി ഓൺലൈൻ അപേക്ഷ സ്വീകരിച്ചുകൊണ്ട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ മാനന്തവാടി,സുൽത്താൻ ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. നീലഗിരി ജില്ലയിലെ സെലക്ഷൻ ട്രയൽസ് സെപ്റ്റംബർ രണ്ടാം വാരത്തിൽ നീലഗിരി ആര്ട്സ് സയന്സ് കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്നും, കോച്ചിങ് ക്യാമ്പ് ഒക്ടോബർ മാസത്തിൽ ആരംഭിക്കുമെന്ന് ടീം ചെയർമാൻ ഷമീം ബക്കർ സി. കെ, സി. ഇ. ഒ സജീർ. എസ്. ഹെഡ് കോച്ച് സനുഷ് രാജ്, മാനേജർ. ശിഹാബ് സി.എന്നിവർ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി