മാനന്തവാടി : വയനാട് ജില്ലയിൽ പനി വയറിളക്ക പകർച്ചവ്യാധികൾ പടരുന്നതിനിടെ പാവപ്പെട്ടവർക്ക് ആശ്രിതമായ വയനാട് മെഡിക്കൽ കോളേജുകളിലും ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുകയാണ്. മാസങ്ങളായി അവശ്യ മരുന്നുകള്‍ പലയിടത്തും ലഭിക്കാത്ത സ്ഥിതിയിലാണ്. വിലകൂടിയ മരുന്നുകള്‍ പലതും കാരുണ്യ ഫാര്‍മസികളിലും ലഭ്യമല്ല. സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതാണ് മഴക്കാല രോഗങ്ങളുടെ കാലത്ത് ജനം മരുന്നിനായി നെട്ടോട്ടമോടാനുളള കാരണം. സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്ക് മരുന്ന് നൽകുന്നത് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ആണ്. വർഷാ വർഷം ഇതിനുള്ള ടെണ്ടർ നടപടികൾ സാധാരണ മാർച്ചിൽ തന്നെ പൂർത്തിയാകാറുണ്ട്. എന്നാൽ ഇത്തവണ ഇത് അനിശ്ചിതമായി നീളുകയാണ്. ടെൻഡറിൽ വലിയ മരുന്ന് കമ്പനികളെ മാത്രം ഉൾപ്പെടുത്തി ഭരണപക്ഷക്കാർ ലാഭം കൊയ്യാനുളള നടപടിയാണ് നടത്തുന്നത്. മരുന്നിൽ ക്രമക്കേട് നടത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കവും, പാവങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഉടനടി സൗജന്യ മരുന്ന് വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും മാർച്ചും,ധർണ്ണയും നടത്തുന്നതിൻ്റെ ഭാഗമായി വയനാട് മെഡിക്കൽ കോളേജിലേക്ക് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണയും നടത്തി. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടത്തി ദ്രുതഗതിയിൽ ലാഭം കൊയ്യാനുള്ള തിരക്കിലാണ് സംസ്ഥാനം ഭരണക്കാർ.ജനങ്ങളുടെ വോട്ട് വാങ്ങിച്ച് പോയി നാട് ഭരിക്കാൻ അറിയാത്ത സർക്കാർ രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലെതെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് സംസാരിച്ചു. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. എ.എം.ശാന്തകുമാരി, ലൗലി ഷാജു, ഉഷ വിജയൻ, റോസമ്മ ബേബി, ജോയ്സി ഷാജു, മീനാക്ഷി രാമൻ, സ്വപ്ന ബിനോയി, സൗജ സി.എച്ച്, വസന്ത.ഇ, എന്നിവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി