• admin

  • July 12 , 2022

മാനന്തവാടി : മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. വിമലാനഗർ, ഒഴക്കോടി കോറോത്ത് മോളിൽ വീട് രതീഷ് (39) ആണ് പിടിയിലായത്. പ്രതിയായ രതീഷ് എന്നയാൾ തൻ്റെ ഓട്ടോറിക്ഷയിൽ (KL-12-F-7023) 500 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന 21 കുപ്പി വിദേശ മദ്യവുമായി പോകുകയായിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാംജിത്തും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു . വിദേശമദ്യവും, മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും ബന്തവസ്സിൽ എടുത്തു.