• admin

  • July 12 , 2022

മാനന്തവാടി : അഫ്ഗാന്ഥാനിലെ താലിബാൻ ഭരണത്തിൽ മുസ്ലീങ്ങൾക്കും രക്ഷയില്ലന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചർ. മാനന്തവാടിയിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. താലിബാൻ അഫ്ഗാൻ ഭരണ പിടിച്ചെടുത്തപ്പോൾ വിമാനത്തിന്റെ ടയറുകളിലും, ചിറകുകൾക്കടിയിലും കയറി രക്ഷപെടാൻ ശ്രമിച്ചവർ ഒരേ മത വിശ്വാസികളായിരുന്നു. അവർ ഒരേ ഗ്രന്ഥത്തിൽ വിശ്വസിക്കുന്നവരും ആയിരുന്നു. അമ്മമാർ കുട്ടികളെ അതിർത്തിക്ക് അപ്പുറത്തേക്ക് എറിഞ്ഞ് രക്ഷപ്പെടുത്തുന്ന കാഴ്ച്ചയും നമ്മൾ കണ്ടു എന്നും അവർ പറഞ്ഞു. താലിബ് എന്നാൽ വിദ്യാർത്ഥി എന്നാണ് അർത്ഥം. താലിബാനിസം എന്നാൽ വിദ്യാഭ്യാസം എന്നും പറയാം. താലിബാനിസം എന്തെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. അത് കേരളത്തിൽ നടപ്പാക്കണം എന്ന് ഒരു വിഭാഗം ചിന്തിക്കുന്നു. കാലം മാറിയിട്ടും ഞങ്ങൾക്ക് പഴയത് തന്നെ വേണം എന്ന് ഇവർ ശഠിക്കുന്നു. രാജ്യത്ത് ഞങ്ങൾക്ക് ഞങ്ങളുടെ നിയമം വേണമെന്നും ഇവർ പറയുന്നു. സമാധാനത്തിന്റെ മേലങ്കി അണിഞ്ഞ ചിലരും ഇവർക്കൊപ്പം കൂടുന്നു. ഭരണകൂട, മാധ്യമ പിന്തുണയും കേരളത്തിൽ താലിബാൻകാർ ആർജ്ജിച്ചു കഴിഞ്ഞു. താലിബാൻ വരില്ലന്ന് നമുക്ക് വിശ്വസിക്കാനാകില്ല എന്നും അവർ പറഞ്ഞു. അധർമ്മികളേക്കാൾ ധർമ്മ പക്ഷക്കാരുടെ മൗനത്താൽ താലിബാനിസം നടപ്പിലാക്കുമെന്നും അവർ പറഞ്ഞു. ലോകത്തിലെ ഭീകരവാദ അന്വേഷണങ്ങളിൽ പലതും കേരളത്തിലാണ് അവസാനിക്കുന്നത്. 1925ൽ ആർഎസ്എസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ 1920ൽ ശ്രീകൃഷ്ണനെ കുറിച്ചും സീതയെ കുറിച്ചും മോശമായി പരാമർശിച്ചു കൊണ്ടുള്ള ഗ്രന്ഥങ്ങൾ ഉത്തരേന്ത്യൻ പള്ളികളിൽ വിതരണം ചെയ്തിരുന്നു. ഇസ്ലാമുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരളത്തിൽ എല്ലാവർക്കും ഭയമാണ്. ജനാധിപത്യ രാജ്യത്ത് യോജിക്കാനും വിയോജിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും അവർ പറഞ്ഞു. താലിബാൻ ഭരണത്തിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ജസിയ നൽകി ജീവിക്കാമെന്നും എന്നാൽ മുസ്ലീങ്ങളുടെ സ്ഥിതി അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആകുമെന്നും മുഹമ്മദ് കുരിക്കൾ പറഞ്ഞു. ലോക രാജ്യങ്ങൾ മുഴുവൻ ഇസ്ലാമിക ഭീകരവാദം ചെറുത്ത് തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രൃം, കല, സംസ്‌കാരം നഷ്ടപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ സ്ഥിതിയാകും താലിബാൻ ഭരണം കേരളത്തിൽ എത്തിയാൽ എന്ന് കാസ ജില്ലാ സെക്രട്ടറി ഷെറിൽ സേവ്യർ പറഞ്ഞു. അരിയും മലരും കുന്തിരക്കവും ആസാദിയുമെല്ലാം ഭയപ്പെടേണ്ട സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹിക വ്യവസ്ഥയെ കുറിച്ച് എല്ലാവർക്കും ആശങ്കയുണ്ടെന്നും സ്വതന്ത്രമായി വഴി നടക്കാൻ ഭയപ്പെടണം എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് അധ്യക്ഷൻ കെ.എസ്. സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. ഉദയൻ, ജില്ലാ അധ്യക്ഷൻ എ.എം. ഉദയകുമാർ, താലൂക്ക് സെക്രട്ടറി പി. ഷാജി, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി രമണി , തുടങ്ങിയവർ സംസാരിച്ചു.