• Lisha Mary

  • April 8 , 2020

ചണ്ഡീഗഡ് :

ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്ത് ആദ്യമായി ലോക്ക് ഡൗണ്‍ നീട്ടുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും വിദഗ്ദരുടെ അഭിപ്രായവും പരിഗണിക്കും.