കൽപ്പറ്റ : അന്ധവിശ്വാസങ്ങൾ അനാചാരങ്ങളകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ' എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഡിസംബർ 22 മുതൽ 30 വരെ നടത്തുന്ന ഉത്തരമേഖല 'ജനചേതന യാത്ര'യ്ക്ക് വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സ്വീകരണം നൽകി. കൽപ്പറ്റ പുതിയ ബസ്റ്റാന്റിൽ നടന്ന ജാഥ സ്വീകരണം കൽപ്പറ്റ നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ. വി. കുഞ്ഞികൃഷ്ണൻ ആണ് ജാഥ ക്യാപ്റ്റൻ. മാനേജർ പി. വി. കെ. പനയാൽ, ജാഥ അംഗങ്ങൾ -വി. കെ. ജയപ്രകാശ്, കെ. ചന്ദ്രൻ മാസ്റ്റർ, എൻ. പ്രമോദ് ദാസ്, എം. കെ. രമേഷ് കുമാർ, എ. ടി. ഷൺമുഖൻ എന്നിവരാണ്. "ജനചേതന " യാത്രയുടെ ഭാഗമായി സംഗീത ശില്പം, നാടൻ പാട്ട് എന്നിവ അവതരിപ്പിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ, ജോയിന്റ് സെക്രട്ടറി പി. കെ. ബാബുരാജ്, ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ. കെ. ബിജുജൻ, വൈത്തിരി താലൂക്ക് സെക്രട്ടറി സി. എം. സുമേഷ്,വൈസ് പ്രസിഡന്റ് എം. ദേവാകുമാർ, ജോയിന്റ് സെക്രട്ടറി പി. ശിവദാസൻ, പി. കെ. അച്ചുതൻ, എൽ. ഷിജു, എ. കെ. മത്തായി, എം. ദിവാകാരൻ എന്നിവർ സംസാരിച്ചു. ബത്തേരി താലൂക്കിൽ നടന്ന സ്വീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി. കെ. രമേശ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സത്താർ,പ്രസിഡന്റ്പി. വാസു എന്നിവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി