അയര്‍ക്കുന്നം : പശുക്കള്‍ക്കു ലംപി സ്കിന്‍ (ചര്‍മ മുഴ) രോഗം മേഖലയിലും കണ്ടെത്തി. ശരീരത്ത് മുഴകള്‍ ഉണ്ടാകുന്ന രോഗമാണ് മേഖലയിലെ കന്നുകാലിയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊങ്ങാണ്ടൂര്‍ ഭാഗത്തെ പശുവിന് ഈ രോഗം ബാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയായ അയര്‍ക്കുന്നത്ത് മൃഗഡോക്ടറില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി വെറ്ററിനറി ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സീനിയര്‍ വെറ്ററിനറി സര്ജന് സ്ഥലം മാറി പോയതിനെ തുടര്‍ന്നു പകരം ഡോക്ടര്‍ വന്നിട്ടില്ല. തിരക്കുള്ള മണര്‍കാട് ആശുപത്രിയിലെ ഡോക്ടര്‍ക്ക് അധിക ചാര്‍ജ് നല്കിയിരിക്കുകയാണിപ്പോള്. ദിനവും ഡസന്‍ കണക്കിനു കര്‍ഷകര്‍ ഒപിയില്‍ ആശ്രയിക്കുന്ന മൃഗാശുപത്രി ആണ് അയര്ക്കുന്നത്തേത്. പുതിയ രോഗ ബാധകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കു സഹായത്തിനായി ഉടന്‍ ഡോക്ടറെ നിയമിക്കുക ആണ് വേണ്ടത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി