: ഇടുക്കി: 71 മത് റിപ്പബ്ലിക്ക് ദിനം പ്രൗഢ ഗംഭിരമായി ആഘോഷിക്കുന്നതിന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ആലോചനാ യോഗം ചേര്‍ന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് മൈതാനത്തില്‍ ജനുവരി 26 ന് രാവിലെ എട്ടു മണിക്ക് പതാകയുയര്‍ത്തി ആഘോഷത്തിന് തുടക്കം കുറിക്കും. ആംഡ് റിസര്‍വ്ഡ് പോലീസ്, വനിത ഉള്‍പ്പെടെയുള്ള ലോക്കല്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്റ് റെസ്‌ക്യു, എന്‍സിസി, സ്‌കൗട്ട്, സ്റ്റുഡന്‍സ് പോലീസ്, തുടങ്ങിയവരുടെ പരേഡിന് പൈനാവ് എം.ആര്‍.എസ്, വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂള്‍, ആംഡ് റിസര്‍വ്വ് പോലീസ് എന്നിവരുടെ ബാന്റ് മേളം അകമ്പടിയേകും. പരേഡിന് ശേഷം ദേശാഭക്തി ഗാനം, യോഗ, നൃത്തം, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രദര്‍ശന വടംവലി എന്നിവ അരങ്ങേറും. മൈതാനത്തു സര്‍ക്കാര്‍ വകുപ്പുകളുടേയും എല്ലാ വിഭാഗം ജനങ്ങളുടേയും സാന്നിദ്ധ്യം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, അഡീഷണല്‍ എസ്.പി പി സുകുമാരന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി