ദുബായ് :
2019ലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള ഐസിസി പുരസ്‌കാരം രോഹിത് ശര്‍മയ്ക്ക്. ബാറ്റിങ് പ്രകടനമാണ് രോഹിതിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രോഹിതിനൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പുരസ്‌കാരത്തിന് അര്‍ഹനായി. 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരമാണ് കോഹ്‌ലി സ്വന്തമാക്കിയത്.
2019ല്‍ ഏകദിനത്തില്‍ മിന്നും പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളടക്കം കലണ്ടര്‍ വര്‍ഷത്തില്‍ ഏഴ് ശതകങ്ങളാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.
പുരസ്‌കാര മികവില്‍ തിളങ്ങിയ മറ്റൊരു ഇന്ത്യന്‍ താരം ദീപക് ചഹറാണ്. 2019ലെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരമാണ് ചഹര്‍ നേടിയത്. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതാണ് ചഹറിന് നേട്ടമായത്. ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത റെക്കോര്‍ഡ് പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
2019 മികച്ച താരത്തിനുള്ള പുരസ്‌കാരമായ സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിനാണ്. ലോകകപ്പിലെ പ്രകടനവും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയിപ്പിച്ച എക്കാലത്തേയും മികച്ച ഇന്നിങ്‌സുമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ഓസീസ് സെന്‍സേഷന്‍ മര്‍നസ് ലബുഷനെ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് 2019ല്‍ താരം പുറത്തെടുത്തത്. 64.94 ബാറ്റിങ് ആവറേജിലായിരുന്നു താരത്തിന്റെ മുന്നേറ്റം.
മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ്. 2019ല്‍ 59 ടെസ്റ്റ് വിക്കറ്റുകളാണ് കമ്മിന്‍സ് പിഴുതത്.
അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്‌കോട്‌ലന്‍ഡ് നായകന്‍ കെയ്ല്‍ കോട്‌സെര്‍ സ്വന്തമാക്കി. ടി20 ലോകകപ്പില്‍ ടീമിനെ യോഗ്യരാക്കിയ കോട്‌സെര്‍ ഏകദിനത്തില്‍ 48.88 ബാറ്റിങ് ശരാശരിയുമായി മികവ് കാട്ടി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി