ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച മൂന്ന് പേരടക്കമാണ് 171 രോഗ ബാധിതര്‍. 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ 22 കാരിക്കും ദുബായില്‍ നിന്നെത്തിയ 49-കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 171 രോഗ ബാധിതരില്‍ 25 പേര്‍ വിദേശികളാണ്. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാമതുള്ള കേരളത്തില്‍ പുതിയ കേസുകളൊന്നും ഇന്നും ഇന്നലെയുമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 27 പേരാണ് കേരളത്തില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതിനിടെ രാജ്യത്താകമാനം 168 ട്രെയിനുകള്‍ റദ്ദാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ വിശദീകരിച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയവളില്‍ സര്‍വീസ് നടത്താനിരുന്ന 168 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി