• admin

  • February 7 , 2020

ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമത്തിനെതിരെ ന്യൂഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഫെബ്രുവരി 1 ന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് യോഗി ആദിത്യനാഥിനെ കുടുക്കിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഷാഹീന്‍ബാഗിലും ജാമിയയിലും ബി.ജെ.പി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന പരാമര്‍ശത്തിലാണ് സജ്ഞയ് സിംഗിനെതിരെ നോട്ടീസ് അയച്ചത്. മറുപടി നല്‍കാന്‍ ഇന്ന് വൈകിട്ട് 5 മണിവരെയാണ് യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നല്‍കിയിരിക്കുന്നത്. സജ്ഞയ് സിംഗിന് ഇന്ന് ഉച്ചക്ക് 12 വരേയും.