• admin

  • January 11 , 2020

ടെഹ്റാന്‍ : ടെഹ്റാന്‍: യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍. മാനുഷികമായ പിഴവുമൂലം, തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി എട്ടിന് രാവിലെ ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. യു.എസ്-ഇറാന്‍ സംഘര്‍ഷം പുകഞ്ഞു കൊണ്ടിരുന്ന സമയയത്താണ് അപകടം നടന്നത്. ഇറാഖിലെ യു.എസ്. സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു തൊട്ടുപിന്നാലെ ആണ് വിമാനം തകര്‍ന്നുവീണത്. മിസൈല്‍ ഉപയോഗിച്ച് ഇറാന്‍ വിമാനം തകര്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും യു.കെയും രംഗത്തെത്തിയിരുന്നു. അതേസമയം സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ഇറാന്റെ വിശദീകരണം.