• admin

  • January 7 , 2020

: ടെഹ്റാന്‍: യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിക്കുന്ന ബില്‍ ഇറാന്‍ പാര്‍ലമെന്റില്‍ പാസായി. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്പോണ്‍സര്‍ ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയന്‍ പാര്‍ലമെന്റ് വിശേഷിപ്പിച്ചിരുന്നു. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണെ ഭീകര കേന്ദ്രമായും പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്ഠ്യേനയാണ് പാര്‍ലമെന്റ് പാസാക്കിയത്. പ്രമേയത്തില്‍ നേരത്തെ തന്നെ 209 എംപിമാര്‍ ഒപ്പുവെച്ചിരുന്നു. പാര്‍ലമെന്റില്‍ ചൊവ്വാഴ്ച രാവിലെയാണ് പ്രമേയം അവതരിപ്പിച്ചത്. സൈന്യത്തിനായി 200 മില്യന്‍ ഡോളര്‍ മാറ്റിവെക്കാനും പാര്‍ലമെന്റ് തീരുമാനിച്ചു. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖാസിം സുലൈമാനിയടങ്ങുന്ന സംഘത്തെ യുഎസ് വകവരുത്തിയത്.