• Lisha Mary

  • April 8 , 2020

:

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ സമയത്തില്‍ ക്രമീകരിണം വരുത്തിയതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)അറിയിച്ചു.

പുതുക്കിയ സമയം :

നിക്ഷേപം സ്വീകരിക്കല്‍
ലിക്വിഡ് ഫണ്ട്, ഓവര്‍നൈറ്റ് ഫണ്ട്-12.30 പിഎം
ഈ രണ്ടുഫണ്ടുകളും ഒഴികെയുള്ളവ-1.00 പിഎം

നിക്ഷേപം പിന്‍വലിക്കല്‍
ലിക്വിഡ് ഫണ്ട്, ഓവര്‍നൈറ്റ് ഫണ്ട്-1.00 പിഎം
ഈ രണ്ടുഫണ്ടുകളും ഒഴികെയുള്ളവ-1.00 പിഎം

സെബിയുടെ നിര്‍ദേശപ്രകാരം നിക്ഷേപം സ്വീകരിക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള സമയം ക്രമീകരിച്ചതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) അറിയിച്ചു. ഏപ്രില്‍ 7 മുതല്‍ 17വരെയാണ് പുതിയ സമയം ബാധകം. 

കട്ട് ഓഫ് സമയംകഴിഞ്ഞും നിക്ഷേപം നടത്തുന്നതിന് തടസ്സമില്ല. അങ്ങനെവരുമ്പോള്‍ അടുത്ത ദിവസത്തെ എന്‍എവിയായിരിക്കും ബാധകമാകുക.

നേരത്തെ ലിക്വിഡ് ഫണ്ടുകളുടെയും ഓവര്‍നൈറ്റ് ഫണ്ടുകളുടെയും കട്ട് ഓഫ് സമയം 1.30 ആയിരുന്നു. മറ്റുഫണ്ടുകളുടെ മൂന്നുമണിയും.

കോവിഡ് ബാധമൂലം രാജ്യംമുഴുവന്‍ അടച്ചിട്ട സാഹചര്യത്തിലാണ് തീരുമാനം. മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെയും രജിസ്ട്രാര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ എജന്റ്‌സുകളുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല. 

വെബ്‌സൈറ്റ്, മൊബൈല്‍ആപ്പ് എന്നിവ വഴി നിക്ഷേപം നടത്തണമെന്നാണ് ആംഫിയുടെ നിര്‍ദേശം.