ഇടുക്കി : മൂന്നാറില്‍ താമസിച്ച ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. കോവിഡ് നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വളരെ മെച്ചപ്പെട്ട നിലയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നടപടികളോട് എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നടപടികളും തീരുമാനങ്ങളും വിശദീകരിച്ചു. യോഗ തീരുമാനങ്ങള്‍: മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശ ബുക്കിംഗ് നിര്‍ത്തിവയ്ക്കും ഹോം സ്റ്റേകള്‍ പരിശോധിച്ച് പട്ടിക തയാറാക്കാന്‍ തീരുമാനം നിര്‍ദ്ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കുമെതിരേ നടപടി സ്വീകരിക്കും മൂന്നാര്‍ കെ ടി സി സി ടീ കൗണ്ടി അടച്ചു രാഷ്ടീയ സാമൂഹിക ഉദ്യോഗസ്ഥ സ്‌ക്വാഡുകള്‍ രൂപീകരിക്കും മൂന്നാര്‍ മേഖലയില്‍ ഊര്‍ജിത ബോധവത്കരണം നടത്തും ജീപ്പ് സവാരികള്‍ ഒഴിവാക്കണം നിലവിലുള്ള വിനോദ സഞ്ചാരികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും രോഗലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെ അറിയിക്കണം ബ്രിട്ടീഷുകാരനും സംഘവും പോയ ഇടങ്ങളില്‍ നിരീക്ഷണവും പരിശോധനയും നടത്തും ഇവരുമായി ബന്ധപ്പെട്ടവരുടെ സാമ്പിള്‍ പരിശോധനക്കെടുക്കും ഇവര്‍ പുറത്തു പോകാനിടയായ സാഹചര്യവും വീഴ്ചയും പരിശോധിച്ച് നടപടിയെടുക്കും. സംഘത്തിലുള്ളവര്‍ എല്ലാം ബ്രിട്ടീഷ് സ്വദേശികള്‍ ഹോം സ്റ്റേകളില്‍ താമസിക്കുന്നവരെ ചിത്തിര പുരം PHC യില്‍ പരിശോധനയ്ക്ക് വിധേയരാക്കും ഇതിന്റെ ഉത്തരവാദിത്വം റിസോര്‍ട്ട് ഹോം സ്റ്റേകള്‍ക്ക് ആരോഗ്യവകുപ്പിന് പ്രത്യേക ടീം അതിര്‍ത്തികളിലും റോഡുകളിലും പരിശോധന നടത്തും ചിത്തിരപുരം ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ പൂര്‍ണ സജ്ജം പോകാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളെ അതിന് അനുവദിക്കും. എന്നാല്‍ അവര്‍ തുടര്‍ന്ന് മൂന്നാറില്‍ കറങ്ങാന്‍ അനുവദിക്കില്ല.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി