• admin

  • February 28 , 2020

കണ്ണൂര്‍ : എംപിമാരുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി നടുവില്‍ ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ മുച്ചക്ര മോട്ടോര്‍ സൈക്കിള്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം വികലാംഗ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വികലാംഗ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം. മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ച് മണി വരെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2712255.