• Lisha Mary

  • April 11 , 2020

തൃശൂര്‍ : കോവിഡ് 19 ന്റെ ഭീതിയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാവറട്ടിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും കുടുംബങ്ങള്‍ക്കും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്തിലെ ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് മരുന്നുകള്‍ നല്‍കിയത്. മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസിലും പാവറട്ടി പോലീസ് സ്റ്റേഷനിലുമായാണ് മരുന്ന് വിതരണം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി പാവറട്ടി പ്രസ് ഫോറം സെക്രട്ടറി കെ.ഒ. ജോസിനും പാവറട്ടി പൊലീസ് സ്റ്റേഷന്‍ എ എസ് ഐ എ.യു. മനോജിനും മരുന്നുകള്‍ കൈമാറി.