• admin

  • June 11 , 2022

കോഴിക്കോട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട ഉദ്ഘാടനം ചെയ്തു. തൊഴിൽ കാർഡുള്ള എല്ലാ കുടുംബങ്ങളെയും കൃഷി -മൃഗ സംരക്ഷണ മേഖലയിൽ സംരംഭകരാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയവയിൽ ഏർപ്പെടുന്ന കുടുംബങ്ങളുടെ വാർഷിക വരുമാനം ഇരട്ടിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലുറപ്പിന്റെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത ബി ഡി ഒ ജോബി സാലസ് ഓർമ്മിപ്പിച്ചു. എടക്കര അഗ്രോ പ്രൊഡ്യൂസർ കമ്പനി സി ഇ ഒ, ആർ. ജയകുമാരൻ നായർ പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിചയപ്പെടുത്തി. ഓരോ കുടുംബത്തിനും ലഭിക്കുന്ന മെറ്റീരിയൽ ഗ്രാൻഡ്, വേതനം, തൊഴിൽ ദിനങ്ങൾ എന്നിവ വിശദീകരിച്ചു. പട്ടിക വർഗ്ഗ വിഭാഗത്തിനു ആറു ലക്ഷംരൂപയും പട്ടിക ജാതിക്കു അഞ്ചുലക്ഷവും മറ്റുള്ളവർക്ക് നാലു ലക്ഷവും മെറ്റീരിയൽ ഗ്രാൻഡും വേതനവും ലഭിക്കും. പഞ്ചായത്ത്‌ ആക്ഷൻ പ്ലാൻ തയ്യാറാക്കി പദ്ധതി ഏറ്റെടുക്കുകയും അതിലൂടെ തൊഴിൽദിനങ്ങൾ വർദ്ധിപ്പിച്ചു സാധാരണ കുടുംബങ്ങൾ ദാരിദ്യ രേഖക്കു മുകളിലെത്തിക്കും. പഞ്ചായത്തിൽ എടക്കര അഗ്രോ വെണ്ടർ ആയാണ് പദ്ധതികൾക്ക് നേതൃത്വം വായിക്കുന്നത്. ട്രൈബൽ വിഭാഗങ്ങക്കുള്ള പദ്ധതി നിർവ്വഹണത്തിന്റെ ആവശ്യം റിട്ട. ടി ഡി ഒ, രാജീവ്‌ കുമാർ വിശദീകരിച്ചു. വികസനസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഒ കെ അമ്മദ് അധ്യഷനായിരുന്നു.ഡാർലി എബ്രഹാം (ക്ഷേമം ), സിമിലി ബിജു (ആരോഗ്യം ), മെമ്പർമാരായ വിൻസി തോമസ്, ആൻസമ്മ, ആന്റണി പുതിയകുന്നിൽ, അരുൺ ജോസ്, ജെസ്സി ജോസഫ്, ഷിനി ഷിജോ, വിൽ‌സൺ പാത്തിച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് എ ഇ ഹാരിസ് സ്വാഗതവും, പ്രോഗ്രാം കോർഡിനേറ്റർ ബിജി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.