• admin

  • September 28 , 2020

ദോഹ : മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങള്‍ക്ക് പ്രാധാന്യമേറുകയാണെന്നും ബിസിനസ് കാര്‍ഡ് ഡയറക്ടറി ഈ രംഗത്തെ മഹത്തായ സംഭാവനയാണെന്നും അസീം ടെക്‌നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ഷഫീഖ് കബീര്‍ അഭിപ്രായപ്പെട്ടു. റേഡിയോ മലയാളം 98.6 എഫ്.എമ്മില്‍ നടന്ന ചടങ്ങില്‍ മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 14ാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ ഡിസ്‌കണക്ട് ചെയ്തപ്പോഴും ബിസിനസ് ലോകത്തെ ബന്ധിപ്പിക്കുവാന്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. റെഡി റഫറന്‍സായി പുസ്തകമായും ഓണ്‍ലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമായ ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ബിസിനസിന്റെ വിവിധ വശങ്ങളെ സുതാര്യവും കാര്യക്ഷമവുമാക്കിയത് അന്താരാഷ്ട്രടിസ്ഥാനത്തില്‍ തന്നെ ബിസിനസ് രംഗത്ത് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ക്ലൗഡ് ടെക്‌നോളജിയുടെ അനന്ത സാധ്യതകള്‍ ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന വമ്പിച്ച മുന്നേറ്റം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് അസീം ടെക്‌നോളജി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രൊഫഷണല്‍ വെബ്‌സൈറ്റുകളും ഈ മെയില്‍ വിലാസവും പലപ്പോഴും സ്ഥാപനങ്ങളുടെ ആധികാരികതയും വിശ്വസ്തതയും ബോധ്യപ്പെടുത്താന്‍ സഹായകരമാണ്. ബിസിനസ് കാര്‍ഡ് ഡയറക്ടറിയും അസീം ടെക്‌നോളജീസും കൈ കോര്‍ക്കുന്നത് ഈ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റിംഗിലെ നൂതന ആശയമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും മിഡിലീസ്റ്റിലെ ഏറ്റവും കാര്യക്ഷമമായ ഈ സംവിധാനവുമായി കൈകോര്‍ക്കുന്നതില്‍ റേഡിയോ മലയാളത്തിന് ചാരിതാര്‍ത്ഥ്യമുണ്ടെന്നും റേഡിയോ മലയാളം സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ മലയാളം സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍, വി വണ്‍ ഗ്‌ളോബല്‍ ട്രാന്‍സ്‌പോര്‍ട്ട് ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍, അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, പാര്‍ക്കര്‍ റസ്സല്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സ് മാനേജിംഗ് പാര്‍ട്ടണര്‍ സി.എ. ഷാനവാസ് ബാവ, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജാണ്‍, എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു. ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും കൂടുതല്‍ പുതുമകളോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 13 വര്‍ഷത്തിലധികമായി സ്മോള്‍ ആന്റ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്‍പര്യവും നിര്‍ദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓണ്‍ലൈനില്‍ www.qatarcontact.com എന്ന വിലാസത്തിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ QBCD എന്ന വിലാസത്തിലും ലഭ്യമാണ്. വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് യുണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ്, ബിസ്‌ഗേറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അവാര്‍ഡ് എന്നിവ കരസ്ഥമാക്കാനായിട്ടുണ്ട്. യു.കെ ആസ്ഥാനമായുള്ള മിയ മാര്‍ക്കറ്റ് മാഗസിന്റെ 2017 ലെ ജി.സി.സിയിലെ മികച്ച ഇന്റര്‍നാഷണല്‍ മീഡിയ മാര്‍ക്കറ്റ്, ഖത്തറിലെ മികച്ച അഡൈ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനി എന്നീ രണ്ട് അവാര്‍ഡുകള്‍ ലഭിച്ച് ഏക കമ്പനി കൂടിയാണ് മീഡിയപ്‌ളസ്. ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉള്‍പ്പെടെയുള്ള മീഡിയപ്‌ളസിന്റെ പ്രസിദ്ധീകരണങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. മീഡിയ പ്‌ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍,മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ്മാന്‍ ടി, ജോജിന്‍ മാത്യു, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫോട്ടോ : ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാലാമത് പതിപ്പ് ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസിന് ആദ്യപ്രതി നല്‍കി അസീം ടെക്‌നോളജീസ് ഫൗണ്ടര്‍ & സി.ഇ.ഒ ഷഫീഖ് കബീര്‍ പ്രകാശനം ചെയ്യുന്നു