കൊല്ലം : ആശ്രാമം മൈതാനത്തെ അഗ്രിഫെസ്റ്റില്‍ സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന ഹൈഡ്രോപോണിക്‌സ് സംവിധാനം ശ്രദ്ധേയമാകുന്നു. പോഷകങ്ങളെ വെള്ളത്തില്‍ നിന്ന് അയോണുകളുടെ രൂപത്തില്‍ ആഗിരണം ചെയ്ത് വളരാന്‍ ചെടികള്‍ക്ക് ആകുമെന്ന കണ്ടെത്തലില്‍ നിന്നാണ് ഹൈഡ്രോപോണിക് കൃഷിരീതി വികസിപ്പിച്ചത്. കുറച്ചു സ്ഥലത്തുനിന്ന് കൂടുതല്‍ വിളവ് ലഭിക്കുന്ന സമ്പ്രദായത്തില്‍ ജലം പുനരുപയോഗിക്കാനും കഴിയും. കനം കൂടിയ പിവിസി പൈപ്പിന്റെ ഒരു വശത്ത് നിശ്ചിത അകലത്തില്‍ തയ്യാറാക്കുന്ന ദ്വാരങ്ങളില്‍ നെറ്റ്‌ട്രേയില്‍ ഉറപ്പിച്ച ചെടി ഇറക്കിവച്ച് പൈപ്പിലൂടെ വെള്ളം ഒഴുക്കിവിടും. ചെടി ട്രേയില്‍ ഉറപ്പിക്കാന്‍ കയര്‍പിത്ത്, വെള്ളാരങ്കല്ല്, തെര്‍മോക്കോള്‍ എന്നിവ ഉപയോഗിക്കാം. വേര് വെള്ളത്തില്‍ താഴ്ന്നു കിടക്കണം. ചെറിയ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നതിനാല്‍ വേരുകള്‍ അഴുകില്ല.രണ്ടാഴ്ച കൂടുമ്പോള്‍ ജലത്തില്‍ അലിയുന്ന വളങ്ങള്‍ ചേര്‍ത്ത് കൊണ്ടിരുന്നാല്‍ മാത്രം മതിയാകും. മണ്ണില്‍ നടുന്നതിനേക്കാള്‍ കൂടുതല്‍ ചെടികള്‍ നടാനും കഴിയും. രോഗബാധയും തടയാം. ചീര, മല്ലി, പുതിന, വെണ്ട, വഴുതന, തക്കാളി, മുളക് തുടങ്ങിയ കൃഷികള്‍ വന്‍തോതില്‍ കൃഷിചെയ്യാന്‍ ഹൈഡ്രോപോണിക്‌സ് കൃഷിയിലൂടെ കഴിയും. വീടിന്റെ മുറ്റത്തൊ ടെറസിലോ കൃഷിചെയ്യാം. പൈപ്പിന് പകരം മറ്റു മാര്‍ഗങ്ങളും പരീക്ഷിക്കാം. വെള്ളം പമ്പ് ചെയ്യുന്നതിനുള്ള 15 വാട്ടിന്റെ പമ്പ് ഉള്‍പ്പെടെ 10,000 രൂപയ്ക്ക് താഴെ മാത്രമേ ഒരു ഹൈഡ്രോപോണിക്‌സ് കൃഷി യൂണിറ്റ് ആരംഭിക്കുന്നതിന് ചെലവുള്ളു. ഇതിന്റെ ചെറുകിട മാതൃകയും ലഭിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി