• admin

  • January 26 , 2020

തിരുവനന്തപുരം : ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എല്‍ഡിഎഫ് ഇന്ന് കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ മനുഷ്യശൃംഖല തീര്‍ക്കും. 70 ലക്ഷത്തോളം പേര്‍ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിക്കും. ശൃംഖലയുടെ ആദ്യകണ്ണി കാസര്‍കോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവസാനകണ്ണി കളിയിക്കാവിളയില്‍ എം എ ബേബിയുമാണ്.രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയില്‍ കണ്ണിചേരും. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചങ്ങലയില്‍ കണ്ണികളാകണമെന്നാണ് സിപിഎം ആഹ്വാനം. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എല്‍ഡിഎഫ് ദേശീയപാതയില്‍ മനുഷ്യശൃംഖല തീര്‍ക്കും. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ചേരും. അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മനുഷ്യശൃംഖലയില്‍ നിന്ന് വിട്ടുനില്‍ക്കും.