• admin

  • June 30 , 2020

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന തീയതി പിന്നീടറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണിന് സീറ്റുണ്ട്. സിബിഎസ്‌ഇ ഉള്‍പ്പടെയുള്ളവ സംബന്ധിച്ച കണക്കുകള്‍ വന്നശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം തീയതിക്ക് മുമ്ബ് സിബിഎസ്‌ഇ പരീക്ഷാഫലം വരുമെന്നാണ് അറിയുന്നത്. അതിനു ശേഷം സീറ്റുകള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കാം. ഏതു രീതിയിലായാലും പൊതുവിദ്യാഭ്യാസ  സമ്പ്രദായത്തില്‍ പഠിക്കാനാ​ഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണിന് സീറ്റുണ്ടാകും. പ്ലസ് വണ്‍ പ്രവേശനം മുന്‍ വര്‍ഷങ്ങളിലേതു പോലെ ഓണ്‍ലൈനായി തുടരും.