• admin

  • June 27 , 2020

കോഴിക്കോട് : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര വളപ്പില്‍ അതുല്‍ രാജിനെയാണ് ചേവായൂര്‍ എസ്‌ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തു. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് വിദേശത്തേക്ക് പോയ അതുല്‍ രാജ് നാട്ടിലെത്തിയ ശേഷം ക്വാറന്റീനിലായിരുന്നു. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് മൊകവൂരിലെ വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് പിടികൂടിയത്.