• admin

  • August 6 , 2020

ന്യൂഡൽഹി : ലോകത്ത് കൊറോണ മഹാമാരി വ്യാപകമായി പറക്കുന്നതിനിടെ. ഒന്നാം ഘട്ടം വിജയകരമായി പരീക്ഷിച്ച പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന്‍്റെ രണ്ടാംഘട്ട പരീക്ഷണം ഓഗസ്റ്റ് ആറിന് ആരംഭിക്കാനൊരുങ്ങി സൈഡസ് കാഡില കമ്ബനി. ''വലിയൊരു ജനസംഖ്യ വാക്സിനുകള്‍ക്കായി കാത്തിരിക്കുകയാണ്, അതിനാല്‍ തന്നെ ഞങ്ങള്‍ ഇപ്പോള്‍ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുകയാണെന്നും സൈഡസ് കാഡില ചെയര്‍മാന്‍ പങ്കജ് ആര്‍ പട്ടേല്‍ പറഞ്ഞു. ഭാരത് ബയോടെക് കോവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചതായും എന്നാല്‍, വാക്സിന്‍ വികസിപ്പിക്കുന്നതിന് സമയമെടുക്കുമെന്നും ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറഞ്ഞു.