• admin

  • August 6 , 2020

ന്യൂഡൽഹി : ഇന്ത്യയില്‍ കോവിഡ്​ മരണം 40,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ 56,000 രോഗബാധിതര്‍ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേരാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 40,699 ആയി. 2.09 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,282 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 13,28,336 പേര്‍ രോഗമുക്തി നേടി. 67.19 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 14 ദിവസത്തിനിടെ രോഗമുക്തി നിരക്ക്​ 63 ശതമാനത്തില്‍ നിന്നും 67 ശരതമാനമായി ഉയര്‍ന്നിട്ടുണ്ട്​.