• admin

  • July 3 , 2020

മും​​​​ബൈ : ജ​​​​ന​​​​പ്രി​​​​യ ഇ​​​​ന്‍​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സ്‌ആ​​​​പ്പ് പു​​​​ത്ത​​​​ന്‍ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ആ​​​​നി​​​​മേ​​​​റ്റ​​​​ഡ് സ്റ്റി​​​​ക്കേ​​​​ഴ്സ്, വാ​​​​ട്സ്‌ആ​​​​പ് വെ​​​​ബി​​​​നു​​​​ള്ള ഡാ​​​​ര്‍​​​​ക്ക് മോ​​​​ഡ്, ക്യു ​​​​ആ​​​​ര്‍ കോ​​​​ഡി​​​​ലൂ​​​​ടെ കോ​​​​ണ്‍​ടാ​​​​ക്‌ട് ആ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​തി​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം, ഗ്രൂ​​​​പ്പ് വീ​​​​ഡി​​​​യോ​​​​കോ​​​​ളി​​​​ലെ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണു പു​​​​ത്ത​​​​ന്‍ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍. ചാ​​​​റ്റിം​​​​ഗ് കൂ​​​​ടു​​​​ത​​​​ല്‍ കൗ​​​​തു​​​​ക​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ് ആ​​​​നി​​​​മേ​​​​റ്റ​​​​ഡ് സ്റ്റി​​​​ക്ക​​​​റു​​​​ക​​​​ള്‍. മ​​​​റ്റു പ​​​​ല ആ​​​​പ്പു​​​​ക​​​​ളും നേ​​​​ര​​​​ത്തെ​​ത​​​​ന്നെ ആ​​​​നി​​​​മേ​​​​റ്റ​​​​ഡ് സ്റ്റി​​​​ക്ക​​​​റു​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഫോ​​​​ണ്‍​സ്ക്രീ​​​​നി​​​​ല്‍​​​​നി​​​​ന്നു ​​വ​​​​രു​​​​ന്ന തീ​​​​വ്ര പ്ര​​​​കാ​​​​ശം​​​​മൂ​​​​ല​​​​മു​​​​ള്ള ബു​​​​ദ്ധി​​​​മു​​​​ട്ട് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന ഡാ​​​​ര്‍​​​​ക്ക്മോ​​​​ഡ് സം​​​​വി​​​​ധാ​​​​നം നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ വാ​​​​ട്സ്‌ആ​​​​പ്പി​​​​ന്‍റെ സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ വേ​​​​ര്‍​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്. പു​​​​തി​​​​യ അ​​​​പ്ഡേ​​​​ഷ​​​​നി​​​​ലൂ​​​​ടെ ഇ​​​​ത് വാ​​​​ട്സ്‌ആ​​​​പ്പ് വെ​​​​ബ് വേ​​​​ര്‍​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു ക​​​​മ്ബ​​​​നി. ക്യു ​​​​ആ​​​​ര്‍ കോ​​​​ഡ് സ്കാ​​​​നിം​​​​ഗി​​​​ലൂ​​​​ടെ പു​​​​തി​​​​യ ആ​​​​ളെ കോ​​​​ണ്‍​ടാ​​​​ക്‌ട് ലി​​​​സ്റ്റി​​​​ലേ​​​​ക്ക് ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​പ​​​​യോ​​​​ക്താ​​​ക്ക​​​​ളു​​​​ടെ സൗ​​​​ക​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണെ​​​​ന്നു കമ്ബനി അ​​​​റി​​​​യി​​​​ച്ചു. ഗ്രൂ​​​​പ്പ് വീ​​​​ഡി​​​​യോ ചാ​​​​റ്റിം​​​​ഗ് വേ​​​​ള​​​​യി​​​​ല്‍ ഒ​​​​രാ​​​​ളെ മാ​​​​ത്ര​​​​മാ​​​​യി ഫു​​​​ള്‍ സ്ക്രീ​​​​നി​​​​ല്‍ കാ​​​​ണു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​ണു വീ​​​​ഡി​​​​യോ കോ​​​​ളിം​​​​ഗ് രം​​​​ഗ​​​​ത്തു വ​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മാ​​​​റ്റം. പു​​​​തി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍ വ​​​​രു​​​​ന്ന ആ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​​​​ക്കു ല​​​​ഭിക്കുമെന്ന് വാ​​​​ട്സ്‌ആ​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.