തിരുവനന്തപുരം : പുത്തരിക്കണ്ടത്ത് നവീകരിച്ച പബ്ലിക്ക് ടോയിലറ്റിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവ്വഹിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ നിർവഹണ ഘട്ടത്തിലുള്ള 15 പ്രോജക്ടുകളിൽ ഒന്നാണ് പബ്ലിക്ക് ടോയിലറ്റ്. കണ്ണമ്മൂല വാർഡ് കൗൺസിലർ അഡ്വ. ആർ. സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. പുത്തരിക്കണ്ടത്ത് താഴത്തെ നിലയിലും ഒന്നാം നിലയിലുമായി 75 ചതുരശ്ര മീറ്റർ വീസ്തീർണത്തിലാണ് ടോയിലറ്റ് നിർമ്മിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ടോയിലറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് പദ്ധതിയുടെ എസ്റ്റ്‌മേറ്റ് തുക. സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷനാണ് മൂന്നു മാസം കൊണ്ട് ടോയിലറ്റിന്റെ നവീകരണം പൂർത്തിയാക്കിയത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി