കാസർകോട് :
കാസർകോട് നഗരത്തിന്റെ വികസനത്തിന് തടസ്സമായിരുന്ന നഗരസഭാ മാസ്‌റ്റർ പ്ലാൻ ഇനിയില്ല. പുതിയ പ്ലാൻ സംസ്ഥാന സർക്കാർ അംഗീകരിച്ചു. കഴിഞ്ഞ പതിറ്റാണ്ട് നഗരവികസനത്തിന് തടസ്സമായ പ്ലാനാണ് സർക്കാരിന്റെ അനുഭാവ നിലപാടോടെ മാറിയത്. ഇനി കാസർകോട് നഗരത്തിന് കുതിപ്പിന്റെ കാലമാണ് .അതിനാവശ്യമായ ഒട്ടേറെ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാനഗർ മുതൽ താളിപ്പടുപ്പ് വരെ 15. 8 ചതുരശ്രകിലോമീറ്റർ വിസ്‌തീർണമുള്ള നഗരസഭാ പ്രദേശത്തിന്റെ വികസനത്തിനായി 2012ലാണ് കരട് മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്. വലിയ കെട്ടിടങ്ങളോ നിർമാണ പ്രവർത്തനങ്ങളോ സാധാരണക്കാർക്ക് വീട് പോലും അവരുടെ താൽപര്യത്തിന് അനുസരിച്ചു വയ്‌ക്കാൻ കഴിയുമായിരുന്നില്ല. തുർന്നാണ് 2018ൽ കരട് മാസ്‌റ്റർ പ്ലാനിന് പകരം രൂപരേഖ തയാറാക്കാൻ എൻജിനിയർമാരുടെ സംഘടനയായ ലെൻസ് ഫെഡിനോട് ആവശ്യപ്പെട്ടത്. ഒരോ മേഖലകളിലെയും അപാകതകൾ പഠിച്ചു തയ്യാറാക്കിയ രേഖ മുനിസിപാലിറ്റി സർക്കാരിന് സമർപ്പിച്ചൂ. ഒട്ടും താമസമില്ലാതെ സർക്കാർ അംഗീകരിച്ചു ഉത്തരവിറക്കുകയായിരുന്നു.
കരടുരേഖയിൽ മാറ്റം വന്നു വെങ്കിലും നേരത്തെ അതിൽ ഉൾപ്പെടാതിരുന്ന ഓൾഡ് ബസ് സ്‌റ്റാൻഡ്, ന്യൂ ബസ്‌സ്‌റ്റാൻഡ് സ്‌കീം അതുപോലെ നിലനിൽക്കുകയാണ്. അതിനും കൂടി മാറ്റം വന്നാൽ മാത്രമേ വികസനത്തിന് പൂർണത കൈവരികയുള്ളൂ.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി