പിലാക്കാവിൽ പതാക ഉയർത്തലും ഗോപൂജയും നടന്നു

പിലാക്കാവിൽ പതാക ഉയർത്തലും ഗോപൂജയും നടന്നു

പിലാക്കാവ് : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പിലാക്കാവ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പതാക ദിനാചരണവും വിശേഷാൽ ഗോപൂജയും നടന്നു.പുഷ്പങ്ങളും ധാന്യങ്ങളും നൽകി ഗോമാതാവിനെ പൂജിച്ച ചടങ്ങിൽ നിരവധി ഭക്തജനങ്ങളും പ്രവർത്തകരും പങ്കെടുത്തു.
​ആഘോഷ പ്രമുഖ് വിനോദ്,കൺവീനർ സുനിൽ എം.കൃഷ്ണ,ഭാരവാഹികളായ കലേഷ്,രൂപേഷ് എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ ശോഭായാത്ര ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക-ആത്മീയ പരിപാടികൾ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *